ഗാന്ധിജയന്തി: സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ നടത്തുന്നു. യു. പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം. മലയാളം ഉപന്യാസ രചന, ചിത്രരചന, മലയാള കവിതാ രചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ iprdclctprgrm@gmail.com എന്ന മെയിൽ വിലാസത്തിൽ ബയോഡാറ്റ, സ്കൂളിന്റെ പേര്, പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം, സ്കൂൾ തിരിച്ചറിയൽ കാർഡ് പകർപ്പ് എന്നിവ സഹിതം ഒക്ടോബർ ആറിന് വൈകുന്നേരം അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0495-2370225.

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates