പത്താം ക്ലാസ് ഉള്ളോർക്കു പോസ്റ്റ്‌ മാൻ ആവാം


കേരള പോസ്റ്റൽ സർക്കിൾ പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് മത്സര പരീക്ഷ നടത്തുന്നു.

ഒഴിവുകളും മറ്റു വിവരങ്ങൾ ചുവടെ നൽകുന്നു.

1) പോസ്റ്റ്മാൻ ആൻഡ് മെയിൽ ഗാർഡ്.

വിദ്യാഭ്യാസ യോഗ്യത:

(എ) അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് പാസ്സ്,


(ബി) സർക്കിൾ/ ഡിവിഷനിലെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം, കൂടാതെ ഉദ്യോഗാർത്ഥി പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം,


(സി) കമ്പ്യൂട്ടറിൽ ജോലി ചെയ്യാനുള്ള അറിവ്,

പ്രായം: 01.01.2022-ന് അമ്പത് (50) വയസ്സിനുള്ളിൽ ആയിരിക്കണം (ഇന്ത്യ ഗവൺമെന്റ് കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന വിവിധ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും).


പോസ്റ്റ്മാൻ തസ്തികയിലേക്ക് നിയമിതനായ വ്യക്തിക്ക് തന്റെ നിയമന തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ ഇരുചക്ര വാഹനമോ ത്രീ വീലറോ ലൈറ്റ് മോട്ടോർ വാഹനമോ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.


എന്നിരുന്നാലും, വൈകല്യമുള്ള വ്യക്തികളെ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കും.


അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, പ്രാദേശിക ഭാഷയിൽ പരിജ്ഞാനം, കമ്പ്യൂട്ടർ പരിജ്ഞാനം,ഗ്രാമീണ ഡാക് സേവക് ആയി സേവനം ചെയിതിരിക്കണം.


പ്രായപരിധി: 50 വയസ്സ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 8ന് മുൻപായി അപേക്ഷ എത്തുന്ന വിധം അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കനും താഴെ നൽകുന്ന ലിങ്ക് നോക്കുക.


നോട്ടിഫിക്കേഷൻ👇🏻

CLICK HERE 👈


വെബ്സൈറ്റ്👇🏻

CLICK HERE 👈

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates