Job Opportunity in Indian Bank

ക്യാഷ് മാനേജ്‌മെന്റ് സർവീസിന്റെ വെർട്ടിക്കൽ ഹെഡ് സ്ഥാനത്തേക്ക് ഇന്ത്യൻ പൗരന്മാർക്കുള്ള കരാർ അടിസ്ഥാനത്തിൽ ഇന്ത്യൻ ബാങ്കിൽ അവസരം സ്വീകരിക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ജോലി.

Age Limit Details

2022 ജനുവരി 1-ന്, നിങ്ങൾക്ക് 35-നും 55-നും ഇടയിൽ പ്രായമുണ്ടായിരിക്കണം.


Educational qualification and work experience

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദംസർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

MBA അല്ലെങ്കിൽ Post Graduate Degree ഉള്ളവർക്കും മാനേജ്മെൻറ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ വിദ്യാഭാസം ഉള്ളവർക്ക് മുൻഗണന.

BFSI മേഖലയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം. ക്യാഷ് മാനേജ്‌മെന്റ് ബിസിനസ് വെർട്ടിക്കലിൽ സീനിയർ അല്ലെങ്കിൽ എക്‌സിക്യൂട്ടീവ് തലത്തിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ജോലി ചെയ്തിരിക്കണം.

Contract period

അടിസ്ഥാനപരമായി മൂന്ന് വർഷത്തേക്കാണ് കരാർ. സ്ഥാനാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നീട്ടുന്നത്. ജോലിസ്ഥലം ചെന്നൈയോ ബാങ്ക് നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലമോ ആയിരിക്കും.

Application fee

1000 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകർക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, NEFT അല്ലെങ്കിൽ RTGS വഴി പണമടയ്ക്കാം.

എങ്ങനെ അപേക്ഷിക്കാം ?

അപേക്ഷകർ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ അപേക്ഷ തയാറാക്കി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒപ്പം താഴെ കാണുന്ന അഡ്രസിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷ കവറിൻ്റെ മുകളിൽ Application for the post of Vertical Head for Cash Management Services എന്ന് കൃത്യമായി എഴുതിയിരിക്കണം.

address

General Manager (CDO), Indian Bank
Corporate Office, HRM Department, Recruitment Section
254-260, Avvai Shanmugham Salai, Royapettah,
Chennai, Pin – 600 014, Tamil Nadu.

Selection Process

ലഭിക്കുന്ന അപേക്ഷകൾ യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നു.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെ ഫൈനൽ സെലക്ഷൻ പ്രൊസസ്സ് ആയിട്ടുള്ള ഇൻ്റർവ്യുവിന് വിളിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.


ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് : Click here

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates