ആപ്പിളിന്റെ ഏറ്റവും പുതിയ സീരിസായ ഐ ഫോൺ 15-ന്റെ ലോഞ്ചിംഗ് സെപ്റ്റംബർ 13-ന്.
ഐ ഫോൺ 15, ഐഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്‌സ് എന്നീ വേരിയന്റുകളാണ് സെപ്റ്റംബറിൽ എത്തുക. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐ ഫോൺ 14-ന് മികച്ച സ്വീകാര്യതയായിരുന്നു വിപണിയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനായിരുന്നു ഐ ഫോൺ 14 വേരിയന്റുകൾ ലോഞ്ച് ചെയ്തത്.
സെപ്റ്റംബർ 13-ന് എല്ലാ ജീവനക്കാരും കമ്പനിയിൽ ഹാജരാകണമെന്ന് ആപ്പിൾ നിർദ്ദേശം നൽകിയിരുന്നു. ലോഞ്ച് ചെയ്ത് സെപ്റ്റംബർ 15 മുതൽ ഫോൺ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 22 മുതലാകും സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങുക. മുൻ സീരിസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഈ മോഡലിന് ഉണ്ടാകുക. ആപ്പിൾ യുഎസ്ബി ടൈപ്‌സ് ലി ചാർജിംഗ് പോർട്ടുകളാണ് ഇതിലെ പ്രധാന സവിശേഷത എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇതിന് പുറമേ ഫോണിന്റെ അരികു ഭാഗം നിർമ്മിച്ചിരിക്കുന്നത് ടൈറ്റാനിയം ഉപയോഗിച്ചാണ്. ഇതിനാൽ തന്നെ വിലയിലും വ്യത്യാസം അനുഭവപ്പെട്ടേക്കാം.
യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ലൈറ്റിനിംഗ് പോർട്ടുകൾക്ക് പകരം ടൈപ്‌സി പോർട്ടുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലോ ഇൻജക്ഷൻ പ്രഷർ ഓവർ മോൾഡിംഗ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാകുക.
ഐഫോൺ-15ന് ഇന്ത്യയിൽ ഏകദേശം 1,44,900 രൂപയാണ് പ്രതീക്ഷിക്കുന്ന വില.