മദ്യലഹരിയില്‍ ടാങ്കറില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച രണ്ട് പ്രവാസികള്‍ക്ക് ദുബായില്‍ ശിക്ഷ


ദുബായ്: മദ്യ ലഹരിയില്‍ എണ്ണ ടാങ്കറില്‍ നിന്ന് 40 ഗാലന്‍ Diesel മോഷ്ടിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് രണ്ട് മാസത്തെ JAIL ശിക്ഷ വിധിച്ച് DUBAI CIRMINAL  കോടതി. ഏഷ്യക്കാരായ പ്രവാസികളെയാണ് കോടതി ശിക്ഷിച്ചത്. അതോടൊപ്പം 5200 ദിര്‍ഹം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന എണ്ണ ടാങ്കറില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് DISEAL മോഷ്ടിച്ചത്.


ഹോസ് പൈപ്പ് ഉപയോഗിച്ചാണ് ടാങ്കറില്‍ നിന്ന് എണ്ണ മോഷ്ടിച്ചതെന്ന് വാഹനത്തിന്റെ Driver കോടതിയില്‍ മൊഴി നല്‍കി. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ Driver ഇരുവരെയും കൈയോടെ പിടികൂടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരെ സംഭവ സ്ഥലത്ത് വച്ചു തന്നെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയുമുണ്ടായി. 40 ഗാലന്‍ എണ്ണയാണ് പ്ലാസ്റ്റിക് കാരി ബാഗുകളിലേക്ക് ഇരുവരും ചേര്‍ന്ന് മാറ്റിയത്. അതോടൊപ്പം വാഹനത്തിലുണ്ടായിരുന്ന വാട്ടര്‍ പമ്പും മറ്റ് സാധനങ്ങളും ഇവര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് മൂന്നു ദിവസം മുമ്പാണ് എണ്ണ ടാങ്കറില്‍ നിന്ന് Dieselമോഷ്ടിക്കാന്‍ ഇരുവരും പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. മദ്യപാനത്തിനിടയിലാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. ആദ്യത്തെ വട്ടം എണ്ണ ചോര്‍ത്തിയിരുന്നുവെങ്കിലും അത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും എണ്ണ മോഷ്ടിക്കാനുള്ള ശ്രമം പക്ഷെ പിടിക്കപ്പെടുകയായിരുന്നു. ടാങ്കറിന്റെ driver സമീപത്തുണ്ടായിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതാണ് മോഷണം പിടിക്കപ്പെടാന്‍ കാരണമായത്.


യു.എ.ഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


https://chat.whatsapp.com/H6JJVXGepG65SEOcOm3ujF

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates