യുഎഇയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പൊട്ടിത്തെറി; 2 മരണം


അബുദാബി∙ അബുദാബിയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിലെ പാചകവാതക cylinder പൊട്ടിത്തെറിച്ച് രണ്ടു പേർ മരിക്കുകയും 120 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 56 പേരുടെ പരുക്ക് സാരമുള്ളതും 64 പേരുടേതു നിസാരവുമാണ്. മരിച്ചവരെയും പരുക്കേറ്റവരെയും കുറിച്ചുള്ള കൂടുതൽ information  അധികൃതർ പുറത്തുവിട്ടിട്ടില്ല.തൊട്ടടുത്ത ഒട്ടേറെ കടകൾക്കു നാശനഷ്ടം സംഭവിച്ചു. കൂടാതെ, പരിസരത്തെ ആറു കെട്ടിടങ്ങളുടെ മുൻഭാഗം തകരുകയും ചെയ്തു. പരുക്കേറ്റവരെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂർ, കോഴിക്കോട് സ്വദേശികളുടേതാണു restaurant.


അൽ ഖാലിദിയ മേഖലയിലെ  റസ്റ്ററന്റിലാണ് ഇന്ന്(തിങ്കൾ) ഉച്ചയോടെ സംഭവം നടന്നതെന്ന് അബുദാബി POLICE അറിയിച്ചു. ഇവിടെ നിന്നു രണ്ടു വലിയ പൊട്ടിത്തെറി Sound കേട്ടതായി പരിസരവാസികൾ പറഞ്ഞു. സിവിൽ ഡിഫൻസ്, പൊലീസ് വിദഗ്ധ സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.  

തകരാർ സംഭവിച്ച ആറു റസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്നു താമസക്കാരെ safe സ്ഥാനത്തേക്കു മാറ്റിയതായി അധികൃതർ പറഞ്ഞു. കെട്ടിടങ്ങൾ പൂർണമായി സുരക്ഷിതമാക്കുന്നത് വരെ ദുരിതബാധിതർക്ക് താൽക്കാലികമായി വീട് നൽകാനുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നു ലഭിക്കുന്നവ മാത്രം വിശ്വസിക്കണമെന്നു പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 

Post a Comment

© buy149store. All rights reserved. Distributed by Techy Darshan Distributed by Pro Templates